പണ്ട് മഹാബലി എന്നൊരു നീതിമാനായ അസുരചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നു എന്നും മൂന്നടി മണ്ണിനു വേണ്ടി വാമനന്‍ എന്ന കുട്ടിയുടെ രൂപത്തില്‍ വന്ന മഹാവിഷ്ണു ആദ്യത്തെ അടിയില്‍ ഭൂമിയും രണ്ടാമത്തെ അടിയില്‍ ആകാശവും അളന്നു മൂന്നാമത്തെ അടി എവിടെ വയ്ക്കണമെന്ന് ചോദിച്ചപ്പോള്‍ മഹാബലി തന്‍റെ തല കാണിച്ചുകൊടുത്തുവെന്നും വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും ഐതിഹ്യം.
ഒന്നാമത്തേത്, ഓണമായാല്‍ നമ്മുടെ നാട്ടില്‍ പ്രത്യക്ഷമാവുന്ന മഹാബലിയുടെ ചിത്രം നോക്കുക. പൂണൂലിട്ട മഹാബലിയെയാണ് നമ്മള്‍ കാണുക. അസുരവംശം അവര്‍ണരുടെ വംശമാണ്. അവര്‍ണനുമേലെ സവര്‍ണന്‍ നേടുന്ന ആധിപത്യമാണ് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തല്‍. ചിത്രത്തില്‍ അവര്‍ണനായ മഹാബലിയുടെ ശരീരത്തില്‍ പൂണൂല്‍ കാണുന്നു. ഇത് മഹാബലി വാമനനെക്കാള്‍ ആരാധിക്കപ്പെടുമ്പോള്‍ സവര്‍ണന്‍ സൃഷ്ടിച്ച ചിത്രമാണത്. മഹാബലിയുടെ ചിത്രത്തെ ബ്രഹ്മണ്യവല്കരിച്ചാല്‍ അതിന്റെ പിന്നിലെ ചരിത്രത്തേയും തങ്ങള്‍ക്ക് സ്വന്തമാക്കാം. അല്ലെങ്കില്‍ അവര്‍ പണ്ട് അവര്‍ണരോട് ചെയ്ത ക്രൂരതകള്‍ക്ക് പ്രായശ്ചിതമാവം.
രണ്ടാമത്തേത്, മഹാബലി ഉത്തമ ശിവഭക്തനായിരുന്നു. പണ്ട് കേരളത്തില്‍ ശൈവാരാധനയായിരുന്നു നിലനിന്നിരുന്നത്. ബലപ്രയോഗത്ത്തിലൂടെയും ഭഗവത്ഗീതയുടെ പിന്‍ബലത്തോടെയും വൈഷ്ണവര്‍ ശൈവരേയും ശാക്തേയരെയും കീഴ്പെടുത്തുകയായിരുന്നു. അതിലൊന്നാണോ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തല്‍ കഥ?
ഇത് സ്വാഭാവികമായ ചില സംശയങ്ങള്‍ മാത്രമാണ് .
******