കണ്ണൂർ ജില്ലയിൽ തുടർച്ചയായി രാഷ്ട്രീയ സംഘർഷങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കണ്ടാൽ പരിസരവാസികൾ അന്വേഷിക്കുന്ന പതിവുണ്ടായിരുന്നു. നിങ്ങൾ എവിടെനിന്ന് വരുന്നു? എന്താണ് ആവശ്യം എന്നൊക്കെയാണ് അന്വേഷിക്കുക. അത് മറ്റൊന്നും കൊണ്ടല്ല, ഭയം കൊണ്ടും ഒരു മുൻകരുതൽ എന്ന നിലയിലും ആയിരുന്നു. പ്രത്യക്ഷത്തിൽ അതൊരു നെഗറ്റിവ് സമീപനമായി തോന്നാം. എങ്കിലും അതിനൊരു പോസറ്റിവ് വശം കൂടിയുണ്ട്.
പേജുകള്‍
ലേബലുകള്‍
- കഥ
- ഗള്‍ഫ് കാഴ്ചകള്‍
- ചിന്തകള്‍
- പ്രതികരണം
- യാത്ര
- ലേഖനം
- വായന
- വാര്‍ത്തകളിലൂടെ
- സിനിമ
kharaaksharangal.blogspot.com - KHARAAKSHARANGAL
-
സൗഹൃദമരം - ആ മരത്തിന്റെ തൈ ആരെങ്കിലും നട്ടതാണോ, ഏതെങ്കിലും പക്ഷി ഉപേക്ഷിച്ചു പോയ വിത്തിൽനിന്നും മുളച്ചു വന്നതാണോ എന്നറിയില്ല. ആ തൈ വളർന്നു, വലിയൊരു തണൽ മരമായി. അതി...3 ആഴ്ച മുമ്പ്
ചൊവ്വാഴ്ച, നവംബർ 28, 2023
മലയാളികൾ വല്ലാതെ മാറിപ്പോയി
ശനിയാഴ്‌ച, ഫെബ്രുവരി 26, 2022
വേഗത മനുഷ്യന്റെ അത്യാഗ്രഹമാണ്.
ഞായറാഴ്‌ച, ജനുവരി 16, 2022
സിൽവർ ലൈൻ
സിൽവർ ലൈൻ പാത നിർമ്മിക്കാൻ പോകുന്ന കാലമാണ് വേഗതയെക്കുറിച്ചു ചിന്തിച്ചുപോവുന്നത്. മനുഷ്യൻ ആഗ്രഹിക്കുന്നത് എല്ലാ കാര്യവും വേഗത്തിൽ നടന്നുകിട്ടാനാണ്. എല്ലാ സ്ഥലങ്ങളിലും വേഗത്തിൽ എത്താനാണ്. ഇപ്പോൾ സിൽവർ ലൈൻ ആണെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ലൈൻ വരുമായിരിക്കും. പിന്നെയും കാലങ്ങൾ കഴിയുമ്പോൾ വേറെയേതെങ്കിലും ലൈൻ വരുമായിരിക്കും. അങ്ങനെയങ്ങനെ നമ്മുടെ വേഗതയും വേഗത പോരാപോരാ എന്ന ആഗ്രഹം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട് മനുഷ്യന്റെ വേഗതയുടെ പരിധി ഏതുവരെയാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഓരോരുത്തരുടെയും ആവശ്യവും വേഗതയും ഏതുവരെയാണെന്നു തീരുമാനിക്കുന്നത് അവർ ഓരോരുത്തരുമാണ്, മറ്റുള്ളവരല്ല. മറ്റുള്ളവർ ആവരുത്.
അപ്പോൾ കാസർഗോഡ്നിന്നോ കണ്ണൂരിൽനിന്നോ അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിക്ക് കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലോ തിരുവനതപുരം ശ്രീചിത്ര മെഡിക്കൽ കോളേജിലോ എത്രയും വേഗത്തിൽ എത്താൻ സാധിക്കേണ്ടെ, സിൽവർ ലൈൻ വന്നാൽ അതൊക്കെ എളുപ്പമല്ലേ എന്നൊക്കെയുള്ള ചോദ്യം വന്നേക്കാം. പക്ഷെ, അതിനുപകരം വേണ്ടത് അമൃതയിലും ശ്രീചിത്രയിലും ഉള്ളതുപോലെ സൗകര്യങ്ങൾ കാസർഗോഡും കണ്ണൂരുമൊക്കെ ഉള്ള ആശുപത്രികളിൽ ഉണ്ടാവുക എന്നതാണ്. യഥാർത്ഥത്തിൽ വികസനം എന്നൊക്കെ പറയുന്നത് ജനങ്ങൾക്ക് അത്യാവശ്യമുള്ള സൗകര്യങ്ങൾ അതാത് പ്രദേശങ്ങളിൽ ലഭ്യമാവുക എന്നാണല്ലോ.
ഇതിനർത്ഥം സിൽവർ ലൈൻ വേണ്ട എന്നോ വേഗതയെക്കുറിച്ചു ചിന്തിക്കരുത് എന്നോ അല്ല. എത്ര വേഗത്തിൽ വേണമെങ്കിലും കാസറഗോഡുനിന്നും തിരുവന്തപുരത്തേക്കും തിരുവന്തപുരത്തുനിന്നും കാസറഗോഡേക്കും നമുക്ക് സഞ്ചരിക്കാം. അതൊക്കെ ഒരു രസമാണ്. മനസ്സിൽ സങ്കല്പിക്കുമ്പോൾ തന്നെ ഒരു ഹരമൊക്കെയുണ്ട്. ഒരു പക്ഷെ, വിനോദസഞ്ചാരികളെ ആകര്ഷിക്കുമായിരിക്കും. പക്ഷെ, ഇത്രയും ജനങ്ങൾ കിടപ്പാടം നഷ്ട്ടപ്പെടുമെന്നോർത്ത് സമരം ചെയ്യുമ്പോൾ ആ സമരത്തെ നിസ്സാരവൽക്കരിക്കരുത് എന്ന് മാത്രം. നേതാക്കന്മാർക്ക് എവിടെ വേണമെങ്കിലും വീടുവച്ചു താമസിക്കാനൊക്കെ പറ്റുമായിരിക്കും. ചില നേതാക്കന്മാർക്കൊക്കെ ഒന്നിൽ കൂടുതൽ ജില്ലകളിൽ വീടോ ഫ്ലാറ്റോ ഒക്കെയുണ്ടാവും. പക്ഷെ, സാധാരണക്കാർ അങ്ങനെയല്ലല്ലോ. ഒരു ആയുസുമുഴുവൻ അധ്വാനിച്ചതിന്റെ ഫലമായിരിക്കും ഒരു വീട്. അത് മറക്കരുത്.
***
ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020
പറയാതെ വയ്യ
ഇന്ന് ശ്രീ നാരായണഗുരു ജയന്തിയാണ്. ജാതീയമായ അടിമത്തം ഇല്ലാതാക്കാൻ പരിശ്രമിച്ച മഹാനായ ഗുരുവിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണമിക്കുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണ ആധിപത്യത്തോടുള്ള പോരാട്ടമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതം. അതിന്റെ ഫലമാണ് ഈഴവ സമുദായത്തിനും അവരെ പ്രതിനിധാനം ചെയ്യുന്ന എസ്.എൻ.ഡിപ്പിക്കും ഇന്ന് ലഭിച്ചിരിക്കുന്ന സാമൂഹ്യപ്രാധാന്യം. ഗുരുവിന്റെ പ്രവർത്തനം ഈഴവസമുദായത്തെ മാത്രമല്ല ഇതരസമുദായങ്ങളെക്കൂടി സ്വാധീനിക്കുന്ന തരത്തിലായിരുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹം കേരളത്തിലെ മുഴുവൻ സമൂഹത്തിന്റെയും ഗുരുവായത്. പക്ഷെ, അങ്ങനെ ലഭിച്ചതാണ് ഇന്നനുഭവിക്കുന്ന ജാതീയവും ആരാധനാപരവുമായ സ്വാതന്ത്ര്യമെന്ന് അവരിൽ ചിലരെങ്കിലും മറന്നുപോവുകയോ മനഃപൂർവ്വം ഓർക്കാതിരിക്കുകയോ ചെയ്യുന്നുണ്ട്. അതിനു കാരണം അവരുടെ അറിവിലും ചിന്തയിലും സവർണ്ണ ഹിന്ദുത്വ ബോധം കടന്നുകൂടിയതാണെന്നു പറയാതെ വയ്യ. സവർണ്ണരോട് ആദരവും ഇന്നും അടിമത്തം അനുഭവിക്കുകയോ മുഖ്യധാരയിലെത്തുകയോ ചെയ്യാത്ത മറ്റുസമുദായങ്ങളോട് അനാദരവും പുച്ഛവും തോന്നുന്നത് ഈ ബോധത്തിൽനിന്നാണ്. ഒരുകാലത്ത് ഞങ്ങൾ അടിമകളായിരുന്നു എന്ന ചരിത്രംതന്നെ അവർ മറന്നുപോവുന്നുണ്ട്. അതുകൊണ്ടാണ് ഗുരുവിന്റെ മാനവികതയെ വിട്ട് സംഘപരിവാറിന്റെ സവർണ്ണ ഹിന്ദുത്വത്തിലൂന്നിയ വംശീയതയെയും തീവ്രദേശീയതയെയുമൊക്കെ നിഷ്കളങ്കമായി പുണരുന്നത്. മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും സങ്കുചിതത്വത്തിൽ ചുരുങ്ങിപ്പോവുന്നത്.
തിങ്കളാഴ്‌ച, ജൂലൈ 29, 2019
ഗുഡ്‌മോർണിംഗ്...
***
ഞായറാഴ്‌ച, ജൂലൈ 22, 2018
മീശയും മലയാളികളും
***
ശനിയാഴ്‌ച, ഡിസംബർ 17, 2011
ആദിവാസികളുടെ മകരവിളക്ക്
മകരവിളക്ക് എന്ന പേരില്‍ പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിയിക്കാനുള്ള അവകാശം ആദിവാസികള്‍ക്ക് തന്നെ തിരിച്ചുനല്‍കണമെന്ന അഭിപ്രായം തന്ത്രികുടുംബത്തില്‍നിന്ന് ഉണ്ടായിരിക്കുന്നു. വളരെ നല്ലൊരു അഭിപ്രായമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.ആത്മീയതയുടെ ഉടമസ്ഥത തങ്ങള്‍ക്കു മാത്രമായിരിക്കണമെന്നു ശഠിച്ചിരുന്ന പഴയ സവര്‍ണ്ണവിഭാഗത്തിന്റെ സര്‍ക്കാര്‍നിര്‍മ്മിത ആധുനികരൂപമായ ദേവസ്വംബോര്‍ഡ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ആദിവാസികളില്‍നിന്നും പിടിച്ചെടുത്ത ഈ ആചാരം പരിശുദ്ധമായിതന്നെ നിലനില്‍ക്കണമെങ്കില്‍ അതിന്റെ നിയന്ത്രണം യഥാര്‍ത്ഥ അവകാശികളുടെ കൈകളില്‍ തന്നെയായിരിക്കണം. അല്ലെങ്കില്‍ ശബരിമല പോലെ ഭണ്ഠാരപ്പെട്ടികളില്‍ വീഴുന്ന നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി വരുമാനത്തിന്റെ കണക്കുപറയുന്ന നിലയിലേക്ക് അതും തരംതാഴ്ന്നുപോകും. മാത്രമല്ല വനംമാഫിയയുടെ വിഹാരഭൂമിയാവും പൊന്നമ്പലമേട്. നഷ്ട്ടമാവുന്നത് ഒരു ആചാരത്തിന്റെ പരിശുദ്ധിമാത്രമല്ല, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആദിവാസികള്‍ക്കിടയിലെ ഒരു ഗോത്രസമൂഹമാണ്. പിന്നെ കോടിക്കണക്കിന് വിലവരുന്ന വന്‍മരങ്ങളും ഔഷധമൂല്യമുള്ള ചെറുസസ്യങ്ങളും അവയ്ക്കുള്ളില്‍ ജീവിക്കുന്ന വന്യജീവികളെയുമായിരിക്കും.

അതിനോടൊപ്പം പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ അവരുടെ വിളക്ക് തെളിയിക്കണം. ഏതെങ്കിലും ദേവസ്വംഉദ്യോഗസ്ഥരോ പോലീസുകാരോ ആവരുത് അത് ചെയ്യുന്നത്. അവരുടെ ജീവിതവും വിശ്വാസവും കളങ്കപ്പെടാതെ അവര്‍ തെളിയിക്കുന്ന മകരവിളക്കില്‍ ശോഭിക്കണം. അതിന്റെ പരിശുദ്ധി ദൂരെനിന്നു ദര്‍ശിക്കാന്‍ നമുക്ക് കഴിയണം. വിശ്വാസങ്ങള്‍ ഇനിയും വില്‍ക്കപ്പെടാതിരിക്കട്ടെ.
തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011
നിര്‍വ്വചനങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍

കാശ്മീര്‍ എങ്ങനെയാണ് ഇന്ത്യയുടെ ഭാഗമായതെന്ന സത്യം നമുക്കെല്ലാവര്‍ക്കുമറിയാം. അവിടുത്തെ ജനങ്ങളുടെ മനസറിയാന്‍ ഹിതപ്പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ട പ്രശാന്ത്ഭൂഷണെ ആക്രമിച്ചത് ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസോളനിയും റഷ്യയില്‍ സ്റ്റാലിനും പിന്തുടര്‍ന്നിരുന്ന സ്വേച്ഛാധിപത്യത്തിന്‍റെ ഇന്ത്യന്‍രൂപമാണ്. ഇന്ത്യയിലെ രാഷ്ട്രീയ പ്രശനങ്ങളെക്കുറിച്ചു അഭിപ്രായം പറയാന്‍ ആര്‍ക്കും അനുവാദമില്ല, അത് ചില സംഘടനകള്‍ക്ക് മാത്രമാണെന്ന് ചുരുക്കം. ഈ സ്വേച്ഛാധിപത്യവാദികള്‍ തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് എം.എഫ്.ഹുസൈനെ നാടുകടത്തിയത്. കശ്മീരിലെ സാധാരണജനങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍, വിദേശികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോള്‍, തീവ്രവാദികളുടേയും പട്ടാളക്കാരുടെയും തോക്കുകള്‍ക്കിടയില്‍ ജീവനെ നിലനിര്‍ത്താന്‍ പാടുപെടുമ്പോള്‍ അതിനെതിരെ പ്രതികരിച്ച അരുന്ധതിറോയ് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു.
സത്വം സംരക്ഷിക്കാന്‍ പോരാടുന്നത് കൊണ്ടാണ് പതിനഞ്ചുവര്‍ഷമായിട്ടും ഈറോംഷര്‍മിളയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോയത്. ഭൂരിപക്ഷമായ മദ്ധ്യവര്‍ഗത്തിന്റെ പ്രധിനിധിയായ അന്നഹസാരെയ്ക്ക് നമ്മള്‍ നല്കിയ പ്രാധാന്യം ന്യൂനപക്ഷത്തിന്റെ പ്രധിനിധിയായ ഈറോംഷര്‍മിളയ്ക്ക് നല്‍കാന്‍ വിട്ടുപോയത്. നമ്മുടെയൊക്കെ മനസ്സില്‍ സത്വബോധമില്ലാത്ത രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതൊക്കെ.വെള്ളിയാഴ്‌ച, ജൂലൈ 29, 2011
സൂപര്‍ താരങ്ങളുടെ പേരിലുള്ള കേസ് എന്തായി?

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും വീടുകളില്‍ നടന്ന റെയ്ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പിന്നീട് നമ്മള്‍ കേട്ടില്ല. എന്തുപറ്റി? ഒതുക്കിതീര്‍ത്തോ? കിട്ടുന്നതെല്ലാം, മല്‍സരിച്ച് ദിവസങ്ങളോളം വാര്‍ത്തയാക്കുന്ന ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് എന്താണ് മൌനം? മോഹന്‍ലാലിന്‍റെ വീട്ടിലെ ആനക്കൊമ്പും പുരാവസ്തു ശേഖരവും നിയപ്രകാരമുള്ളതാണോ? നിയമപ്രകാരമല്ലെങ്കില്‍ അദ്ദേഹത്തിന് ലഭിച്ച ബ്രിഗേഡിയര്‍ പദവി തിരിച്ചുവാങ്ങേണ്ടത് പ്രതിരോധമന്ത്രിയായ എ.കെ.ആന്‍റണിയുടെ ഉത്തരവാദിത്വമല്ലേ? മമ്മൂട്ടി വാങ്ങിക്കൂട്ടിയെന്നുപറയപ്പെടുന്ന ഭൂമി നിയപ്രകാരമാണോ? ഇരുവരും കുറ്റക്കാരാണെങ്കില്‍ കേസിന്‍റെ അവസ്ഥ എന്താണ്? ഇതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. വെള്ളിയാഴ്‌ച, ജൂലൈ 08, 2011
ആഘോഷിക്കപ്പെടുന്ന ലൈംഗികത
കാലത്തുമുതല്‍ വൈകീട്ട് വരെ മേല്‍ജീവനക്കാരന്‍റെ വഴക്ക് കേട്ട്, സഹപ്രവര്‍ത്തകരോട് കലഹിച്ച്, കീഴ്ജീവനക്കാരന്‍റെ ശാപങ്ങള്‍ ഏറ്റുവാങ്ങി സംഘര്‍ഷം നിറഞ്ഞ മനസോടെ മുറിയില്‍ തിരിച്ചെത്തുന്ന ഞങ്ങളെപ്പോലുള്ള പ്രവാസികള്‍ക്ക് അല്പം ആശ്വാസം നല്‍കുന്നത് ടെലിവിഷന്‍ പരിപാടികള്‍ തന്നെയാണ്. ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലായിരിക്കും ടെലിവിഷനിലേക്ക് എത്തിനോക്കുന്നത്. ജനിച്ചുവളര്‍ന്ന നാട്ടിലെ വിവരങ്ങള്‍ ഒന്നറിയാനുള്ള ആഗ്രഹം കൊണ്ട് അല്‍പനേരം വാര്‍ത്ത കേള്‍ക്കാമെന്ന് വിചാരിച്ചു ടെലിവിഷന് മുന്നില്‍ പോയിരുന്നാല്‍ കേള്‍ക്കുന്നത് പെണ്‍വാണിഭങ്ങളുടെ വാര്‍ത്തകള്‍. സ്ത്രീകളെ വീഴ്ത്താന്‍ വലവിരിച്ചിരിക്കുന്ന സെക്സ് റാക്കറ്റുകള്‍, കൌമാരപ്രായക്കാരിയായ സ്വന്തം മകളെ പലര്‍ക്കായി കാഴ്ചവയ്ക്കുന്ന അച്ഛന്‍, അച്ഛന്‍റെ(സ്വന്തം അച്ഛന്‍?) ലൈംഗീക പീഠനത്തിന് വിധേയയാകേണ്ടിവന്ന മകള്‍.... വിദ്യാലയങ്ങളിലും, തീവണ്ടിയിലുംവരെ പീഠനങ്ങള്‍. പിന്നെയും കുറെ അവിഹിത ബന്ധങ്ങളുടെ വാര്‍ത്തകള്‍.
ഏകാന്തതയുടെ വിരസതയകറ്റാന്‍ മോഹിച്ച് പ്രിയപ്പെട്ട നാടും നാട്ടുകാരെയും കാണാന്‍ മോഹിച്ച് ടെലിവിഷന്‍ ഓണ്‍ ചെയ്‌താല്‍ കാണുന്നതും കേള്‍ക്കുന്നതും ഇത്തരം വാര്‍ത്തകള്‍ ആവുമ്പോള്‍ പ്രവാസികളുടെ മാനസികപിരിമുറുക്കം കൂടുകയേയുള്ളൂ. നാട്ടില്‍ ഉപേക്ഷിച്ചുവന്ന ഭാര്യയുടെയും മക്കളുടെയും സഹോദരിമാരുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉറക്കത്തിലും വേട്ടയാടുന്നു. പണ്ട് പെണ്‍മക്കളെക്കുറിച്ചായിരുന്നു എങ്കില്‍ ആണ്‍മക്കളെക്കുറിച്ചും ഇപ്പോള്‍ ഉല്‍ക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. പതിമൂന്നോ പതിനാലോ വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടികള്‍ ലൈംഗികക്കേസ്സുകളില്‍ പ്രതിയാകുന്നു! വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞങ്ങള്‍ക്ക് ആ പ്രായത്തില്‍ പെണ്‍കുട്ടികളോട് തോന്നിയിരുന്നത് നിഷ്ക്കളങ്കമായ പ്രേമമോ അവരുടെ പൂര്‍ണതയിലെത്തുന്ന സൗന്ദര്യത്തോടുള്ള കൌതുകമോ മാത്രമായിരുന്നു. പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലൈംഗീകതയെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നത്.
പക്ഷെ, ഇന്നത്തെ കുട്ടികള്‍ കൈയില്‍ കൊണ്ടുനടക്കുന്നത് ഫോട്ടോ എടുക്കാനും വിഡിഒ കാണാനും സാധിക്കുന്ന മൊബൈല്‍ ഫോണുകളാണ്. ലോകത്തിന്‍റെ പുതിയ അവസ്ഥ അറിയാത്ത രക്ഷകര്‍ത്താക്കള്‍ മുന്‍പിന്‍ ചിന്തിക്കാതെ അത് വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. വീട്ടിലും പഠിക്കുന്ന സ്ഥാപനത്തിലും കംപ്യുട്ടര്‍ ഉപയോഗിക്കാന്‍ അവസരം അവര്‍ക്ക് ലഭിക്കുന്നു. അതില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ പറയുകയേ വേണ്ട, നല്ലതും ചീത്തയുമായിട്ടുള്ള എന്തും അതില്‍ സുലഭമാണല്ലോ. കൌമാരപ്രായക്കാര്‍ക്ക് തീര്‍ച്ചയായും തെറ്റുകളോടായിരിക്കും ആകര്‍ഷകത്വം കൂടുതല്‍. രക്ഷിതാക്കളുടെയോ അദ്ധ്യാപകരുടെയോ ശ്രദ്ധയില്‍പ്പെടാതെ ഇതൊക്കെ ദുരുപയോഗം ചെയ്യാന്‍ സാധിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇതിന് തടയിടേണ്ടത് രക്ഷിതാക്കളും അദ്ധ്യാപകരും തന്നെയാണ്. അതിനു സമൂഹത്തെയോ സാങ്കേതികവിദ്യയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏത് ഭാഷയിലുള്ള അശ്ലീല ചിത്രങ്ങളും അശ്ലീലകഥകളും ഇന്റര്നെറ്റിലൂടെ നമ്മുടെ കണ്മുന്നിലെത്തുന്നു. ഇത്തരം സൈറ്റുകള്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ കൌമാരെക്കാരെ കുറച്ചെങ്കിലും നമുക്ക് ഇതില്‍നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കും. അവരില്‍ മാത്രമേ നമുക്ക് പ്രതീക്ഷ നല്‍കാന്‍ പറ്റുകയുള്ളു. സെക്സ് റാക്കറ്റുകള്‍ നടത്തുന്ന വന്‍കിടക്കാര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ ഭരണകൂടത്തിലും ബ്യുറോക്രസ്സിയിലും ഉണ്ടാവുമ്പോള്‍ ഇതിനെ നിയമപരമായി നശിപ്പിക്കുക എളുപ്പമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നേവരെ വിവാദമായിട്ടുള്ള പ്രമുഖര്‍ പ്രതികളായിട്ടുള്ള ഒരു ലൈംഗീക പീഠനക്കേസും തെളിയിക്കപ്പെടുകയോ കുറ്റവാളികള്‍ ശിക്ഷിക്കപെടുകയോ ചെയ്തിട്ടില്ല. മത്സരിച്ച് വാര്‍ത്തകള്‍ പുറത്തുവിടുന്ന മാദ്ധ്യമങ്ങള്‍ ഒരിക്കലും അവയൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാറുമില്ല. പഴയത് തന്നെ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ ആഘോഷമില്ലല്ലോ. അതുകൊണ്ടാവാം മാദ്ധ്യമങ്ങള്‍ എന്നും പഴയതിനെ മറന്ന് പുതുമ തേടിപ്പോകുന്നത്. പ്രതികള്‍ ഇപ്പോഴും മാന്യന്‍മാരായിത്തന്നെ ജീവിക്കുകയും ചെയ്യുന്നു.
എന്തിനും ഏതിനും സമരം ചെയ്യുന്ന സംഘടനകള്‍ അവരുടെ പ്രതിയോഗികള്‍ ഇല്ലാത്ത ലൈംഗീകപീഠനക്കേസുകളില്‍ താല്പര്യം കാട്ടാറുമില്ല. പിന്നെയങ്ങനെ കേസുകള്‍ തെളിയിക്കപ്പെടും? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും?
എഴുതാന്‍ വിട്ടുപോയ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ലൈംഗീകതയ്ക്ക് പ്രാധാന്യമുള്ള പഴയ സിനിമകള്‍ (ഉദാ: രതിനിര്‍വ്വേദം) കൌമാരപ്രായക്കാരിലൂടെ ലഭിക്കുന്ന കാശ് മാത്രം ലക്ഷ്യമിട്ട് ക്ലാസിക്ക് സിനിമയെന്ന ലേബലില്‍ വീണ്ടും നിര്‍മ്മിച്ച് നമുക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ആഭാസത്തരങ്ങള്‍ ലൈംഗീകത എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ വികലമാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്?
ഞായറാഴ്‌ച, മേയ് 15, 2011
വി.എസ്സ് വിജയിച്ചു
വ്യാഴാഴ്‌ച, മാർച്ച് 24, 2011
വിരസമാവുന്ന മാദ്ധ്യമദൃശ്യങ്ങള്‍
മേല്‍പ്പറഞ്ഞ അരോചകവും ആസ്വാദനവും പ്രേക്ഷകരുടെ അഭിരുചിയെ ആശ്രയിച്ചാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
ഐസ്ക്രീം സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെയും റൌഫിന്റെയും വെളിപ്പെടുത്തലുകള്‍ ദൃശ്യമാദ്ധ്യമങ്ങള്‍ ദിവസങ്ങളോളം ഉത്സവം പോലെ ആഘോഷിച്ചപ്പോള്‍ മലയാളികളില്‍ പകുതിയോളം പേരെങ്കിലും ശരിക്കും ആസ്വദിച്ചിട്ടുണ്ടാവും. എല്ലാ മാദ്ധ്യമങ്ങളും കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെയും കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുത്ത റൌഫിനെ അതിവിദഗ്ധമായി സംരക്ഷിക്കുകയായിരുന്നു. റൌഫിനു നായകപരിവേഷം കൈവരുന്നതുപോലെ തോന്നിയിരുന്നു, ചിലപ്പോഴൊക്കെ. ഈ വിഷയം ഒരു സാമൂഹ്യപ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്ന അജിതയെ പോലുള്ളവര്‍ തല്ക്കാലത്തേക്കെങ്കിലും ഉത്സവത്തിന്റെ പെരുമഴയില്‍ അകലെ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ തിരഞ്ഞെടുപ്പിലും വി.എസ്.അച്യുതാനന്തന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ വി.എസ് നെ നായകനായും പിണറായിയെ ഒരു വില്ലനായും മൂന്നാംകിട വാണിജ്യ സിനിമപോലെ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു. ഒരു യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റിന്റെയും ഒരു ആധുനികകമ്മ്യൂണിസ്റ്റിന്റെയും സ്റ്റാലിനിസ്റ്റ് ചട്ടക്കൂടില്‍ വളര്‍ന്നുവന്ന ആശയങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ഇതെന്ന പരമാര്‍ത്ഥം ജനങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുകയായിരുന്നു. ഇപ്പോഴും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇങ്ങനെ ചെയ്യുന്നതില്‍ രാഷ്ട്രീയ നിരീഷകരെയും മറ്റു നേതാക്കളെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. പകരം സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ശരിയായ രീതിയില്‍ വോട്ടവകാശം നിര്‍വ്വഹിക്കാന്‍ ജനങ്ങളെ സഹായിക്കുന്ന ഒരു പരിപാടിയും ദൃശ്യമാദ്ധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസത്തില്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയോ മറ്റോ ആണ് ഇതിനു അപവാദമായിട്ടുള്ളത്. അതുതന്നെ ആരെയും സംസാരിക്കാന്‍ അനുവദിക്കാത്ത അപക്വരായ സ്ഥിരം സദസ്യരെ വച്ചാണ്. ഒരു വാണിജ്യസിനിമയുടെ പൊലിമയോടെ അത്തരം പരിപാടികള്‍ സാധ്യമാവില്ല എന്നതും പരസ്യക്കമ്പനികള്‍ അത്തരം പരിപാടികള്‍ക്ക് കാശുമുടക്കില്ല എന്നതുമായ യാഥാര്‍ത്യവും നമുക്ക് മുന്നിലുള്ളത് വിസ്മരിച്ചുകൂടാ. പൊലിമയില്ലാത്ത പരിപാടികള്‍ കാണാന്‍ ഇന്നത്തെ കേരള സമൂഹത്തില്‍ ആളുകള്‍ കുറവാണുതാനും.
ഇടമലയാര്‍ കേസിന്റെ കോടതിവിധിയെ തുടര്‍ന്ന് ബാലകൃഷ്ണപ്പിള്ളയ്ക്ക് കോടതിയില്‍ കീഴടങ്ങാനും അവിടെ നിന്ന് ജയിലില്‍ എത്തി തടവുപുള്ളിയായി മാറാനും അദ്ദേഹത്തിനു വേണ്ടിവന്നത് അഞ്ചോ ആറോ മണിക്കൂറുകളായിരുന്നു. പക്ഷെ, അതുസമ്പന്ദിച്ച വാര്‍ത്തകള്‍ക്കായി പന്ത്രണ്ടു മണിക്കൂറില്‍ കുടുതല്‍ ഉപയോഗിച്ചു എല്ലാ ദൃശ്യമാദ്ധ്യമങ്ങളും.
കുടുംബവഴക്കിന്റെയോ വ്യക്തിവിധ്വേഷതിന്റെയോ പേരില്‍ നടന്ന കൊലപാതകങ്ങളുടെ ചരിത്രം ചികഞ്ഞെടുത്ത് ദൃശ്യാവിഷ്കാരം നല്‍കി സ്വീകരണമുറിയിലെത്തിക്കുന്ന എഫ്.ഐ.ആര്‍, ക്രൈംസ്റ്റോറി പോലുള്ള പരിപാടികള്‍ ജനങ്ങളുടെ ക്രിമിനല്‍ മനസിനെ പ്രീതിപ്പെടുത്തുക എന്നല്ലാതെ മറ്റെന്താണ് അതിന്റെ പിന്നിലെ ഉദ്ദേശ്യം?
ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ചിലത് അരോചകവും മറ്റുചിലത് ആസ്വാദ്യകരവും എന്നതിന്റെ പ്രസക്തി. ഒരേ പരിപാടിതന്നെ ഒരുകൂട്ടരെ ആസ്വദിപ്പിക്കുമ്പോള്‍ മറ്റൊരു കൂട്ടരില്‍ അരോചകം ഉളവാക്കുന്നു. അത്തരം പരിപാടികള്‍ സമൂഹത്തില്‍ ഗുണകരമായ (കുറഞ്ഞപക്ഷം ആസ്വാദകരിലെങ്കിലും) ഒരു മാറ്റവും ഉണ്ടാക്കുന്നുമില്ല. ഇത് വിദ്യാസംഭന്നരെന്നു അഹങ്കരിക്കുന്ന കേരളസമൂഹത്തിന്റെ ദുരന്തം തന്നെയാണ്.
ചൊവ്വാഴ്ച, ഡിസംബർ 07, 2010
അഴിമതി
നമ്മുടെ നാടിന്റെ ദുര്‍ഗതി. 2ജി സ്പെക്ട്രത്തെക്കുറിച്ചും ലാവലിനെ കുറിച്ചും സാധാരണക്കാരന്‍ അറിയുന്നത് അഴിമതിയാരോപണത്തിലൂടെ.എല്ലാവര്‍ക്കും കാശുമതി. എങ്ങനെയെങ്കിലും അതുണ്ടാക്കണം. മോഷ്ടിചിട്ടാണെങ്കിലും ആളെ പറ്റിച്ചിട്ടാണെങ്കിലും രാജ്യത്തെ വിദേശകമ്പനികള്‍ക്ക് വിറ്റിട്ടാണെങ്കിലും. ഒരു എംഎല്‍എ ആയാല്‍ അല്ലെങ്കില്‍ ഒരു എംപിയായാല്‍ ഗല്‍ഫുകാരെപ്പോലെയാണ്. ഇതൊന്നും ശാശ്വതമല്ല എത്രയും പെട്ടെന്ന് കാശുണ്ടാക്കുക എന്ന ചിന്ത. നമ്മുടെ നാടിന്‍റെ ശാപം. എത്ര കിട്ടിയാലും മതിവരാത്ത നേതാക്കന്‍മാര്‍.
ഏറ്റവും അവസാനമിതാ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയെന്ന വാര്‍ത്തയും. ആഴിമതിയുടെ പുതിയ രൂപം.
ശനിയാഴ്‌ച, നവംബർ 27, 2010
എന്റോസള്‍ഫാന്‍
ബഹുമാനപ്പെട്ട മന്ത്രി കെ.വി.തോമസ്, നിങ്ങളെ ജനങ്ങള്‍ വോട്ടുചെയ്തു ജയിപ്പിച്ച് എം.പിയാക്കി ദില്ലിയിലേക്ക് അയച്ചത് ഏതെങ്കിലും കുത്തക കമ്പനികളുടെ കച്ചവടതാല്പര്യങ്ങള്‍ സംരക്ഷിക്കാനല്ല. ജനങ്ങളുടെ അതിലൂടെ നാടിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. നിങ്ങള്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുക വഴി ഇന്ത്യന്‍ ജനതയുടെ രക്ഷാകര്‍തൃത്വം കൂടിയാണെന്ന് താങ്കള്‍ക്കുതന്നെ നന്നായി അറിയാം. എന്നിട്ടും താങ്കള്‍ ജനങ്ങളെ വഞ്ചിക്കുന്നു. കാസര്‍ഗോടെ മരണതുല്ല്യം ജീവിക്കുന്ന കുട്ടികളോട്, അവരുടെ മാതാപിതാക്കളോടു അല്പം ഒരു മനുഷ്യത്വം ഉള്ള ഒരാളാണ് എങ്കില്‍ ഒരിക്കലും എന്റൊസള്‍ഫാന് അനുകൂലമായി സംസാരിക്കില്ലായിരുന്നു. മന്ത്രി അവരെ അപമാനിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു മന്ത്രി? എന്തിനാണ് ഞങ്ങള്‍ക്കിങ്ങനെയുള്ള നേതാക്കള്‍?
അന്ന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ എന്റൊസല്‍ഫാന്‍ കീടനാശിനി തളിച്ചവയാനെന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. വളര്‍ന്നുവരുന്ന കുട്ടികള്‍, ഇനി ജനിക്കാനിരിക്കുന്ന കുട്ടികള്‍... ഇതെന്തൊരു നാട്? ഇതെന്തൊരു ഭരണാധികാരികള്‍? മന്‍മോഹന്‍സിംഗ് വാഗ്ദാനം ചെയ്യുന്ന വികസിത ഇന്ത്യ വിരൂപികളുടെ രാജ്യം, ഏറ്റവും ആയുസ് കുറഞ്ഞവരുടെ രാജ്യം എന്നീ സ്ഥാനങ്ങള്‍ കൂടി നേടുമോ?
വെള്ളിയാഴ്‌ച, നവംബർ 19, 2010
വര്‍ഗീസിനെപറ്റി
***
തിങ്കളാഴ്‌ച, ഓഗസ്റ്റ് 23, 2010
മഹാബലിയെ ബ്രാഹ്മണ്യവല്കരിക്കുന്നു? - ഒണാഘോഷത്തിലെ ചില സംശയങ്ങള്‍
ഒന്നാമത്തേത്, ഓണമായാല്‍ നമ്മുടെ നാട്ടില്‍ പ്രത്യക്ഷമാവുന്ന മഹാബലിയുടെ ചിത്രം നോക്കുക. പൂണൂലിട്ട മഹാബലിയെയാണ് നമ്മള്‍ കാണുക. അസുരവംശം അവര്‍ണരുടെ വംശമാണ്. അവര്‍ണനുമേലെ സവര്‍ണന്‍ നേടുന്ന ആധിപത്യമാണ് പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തല്‍. ചിത്രത്തില്‍ അവര്‍ണനായ മഹാബലിയുടെ ശരീരത്തില്‍ പൂണൂല്‍ കാണുന്നു. ഇത് മഹാബലി വാമനനെക്കാള്‍ ആരാധിക്കപ്പെടുമ്പോള്‍ സവര്‍ണന്‍ സൃഷ്ടിച്ച ചിത്രമാണത്. മഹാബലിയുടെ ചിത്രത്തെ ബ്രഹ്മണ്യവല്കരിച്ചാല്‍ അതിന്റെ പിന്നിലെ ചരിത്രത്തേയും തങ്ങള്‍ക്ക് സ്വന്തമാക്കാം. അല്ലെങ്കില്‍ അവര്‍ പണ്ട് അവര്‍ണരോട് ചെയ്ത ക്രൂരതകള്‍ക്ക് പ്രായശ്ചിതമാവം.
രണ്ടാമത്തേത്, മഹാബലി ഉത്തമ ശിവഭക്തനായിരുന്നു. പണ്ട് കേരളത്തില്‍ ശൈവാരാധനയായിരുന്നു നിലനിന്നിരുന്നത്. ബലപ്രയോഗത്ത്തിലൂടെയും ഭഗവത്ഗീതയുടെ പിന്‍ബലത്തോടെയും വൈഷ്ണവര്‍ ശൈവരേയും ശാക്തേയരെയും കീഴ്പെടുത്തുകയായിരുന്നു. അതിലൊന്നാണോ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തല്‍ കഥ?
ഇത് സ്വാഭാവികമായ ചില സംശയങ്ങള്‍ മാത്രമാണ് .
******


