kharaaksharangal.blogspot.com - KHARAAKSHARANGAL

ശനിയാഴ്‌ച, നവംബർ 27, 2010

എന്റോസള്‍ഫാന്‍

എന്റോസള്‍ഫാന്‍ വര്‍ഷങ്ങളായി നമ്മുടെ നാടിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. കെ.വി.തോമസിനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ അതിനു കൂട്ടുനില്‍ക്കുന്നു. ജനങ്ങളുടെ വോട്ടു നേടി എം.പിയായി, മന്ത്രിയായി സിംഹാസനത്തിലിരുന്നു എന്റൊസള്‍ഫാന് അനുകൂലമായി സംസാരിക്കുമ്പോള്‍ കെ.വി.തോമസ്‌ ഓര്‍ക്കണമായിരുന്നു കാസര്‍ഗോടെ അംഗവൈകല്യമുള്ള കുട്ടികളെപറ്റി. ആ കുട്ടികളുടെ വിധിയോര്‍ത്ത് കരയാന്‍ പോലും സാധിക്കാത്ത അമ്മമാരെപറ്റി.

ബഹുമാനപ്പെട്ട മന്ത്രി കെ.വി.തോമസ്‌, നിങ്ങളെ ജനങ്ങള്‍ വോട്ടുചെയ്തു ജയിപ്പിച്ച്‌ എം.പിയാക്കി ദില്ലിയിലേക്ക് അയച്ചത് ഏതെങ്കിലും കുത്തക കമ്പനികളുടെ കച്ചവടതാല്പര്യങ്ങള്‍ സംരക്ഷിക്കാനല്ല. ജനങ്ങളുടെ അതിലൂടെ നാടിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. നിങ്ങള്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുക വഴി ഇന്ത്യന്‍ ജനതയുടെ രക്ഷാകര്‍തൃത്വം കൂടിയാണെന്ന് താങ്കള്‍ക്കുതന്നെ നന്നായി അറിയാം. എന്നിട്ടും താങ്കള്‍ ജനങ്ങളെ വഞ്ചിക്കുന്നു. കാസര്‍ഗോടെ മരണതുല്ല്യം ജീവിക്കുന്ന കുട്ടികളോട്, അവരുടെ മാതാപിതാക്കളോടു അല്പം ഒരു മനുഷ്യത്വം ഉള്ള ഒരാളാണ് എങ്കില്‍ ഒരിക്കലും എന്റൊസള്‍ഫാന് അനുകൂലമായി സംസാരിക്കില്ലായിരുന്നു. മന്ത്രി അവരെ അപമാനിക്കുകയായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു മന്ത്രി? എന്തിനാണ് ഞങ്ങള്‍ക്കിങ്ങനെയുള്ള നേതാക്കള്‍?

അന്ന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ എന്റൊസല്‍ഫാന്‍ കീടനാശിനി തളിച്ചവയാനെന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നു. വളര്‍ന്നുവരുന്ന കുട്ടികള്‍, ഇനി ജനിക്കാനിരിക്കുന്ന കുട്ടികള്‍... ഇതെന്തൊരു നാട്? ഇതെന്തൊരു ഭരണാധികാരികള്‍? മന്‍മോഹന്‍സിംഗ് വാഗ്ദാനം ചെയ്യുന്ന വികസിത ഇന്ത്യ വിരൂപികളുടെ രാജ്യം, ഏറ്റവും ആയുസ് കുറഞ്ഞവരുടെ രാജ്യം എന്നീ സ്ഥാനങ്ങള്‍ കൂടി നേടുമോ?

Translate