kharaaksharangal.blogspot.com - KHARAAKSHARANGAL

വെള്ളിയാഴ്‌ച, നവംബർ 19, 2010

വര്‍ഗീസിനെപറ്റി

ര്‍ഗീസിനെപറ്റി എന്തെങ്കിലും എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. പക്ഷെ എനിക്ക് വര്‍ഗീസിനെകുറിച്ച് കൂടുതല് ഒന്നും അറിയില്ല എന്നതാണ് സത്യം. ആകെയുള്ള അറിവ് അച്ഛനില്‍നിന്നും കിട്ടിയതാണ്. പിന്നെ കിട്ടിയത്, വര്‍ഷങ്ങള്‍ക്ക് മുന്പ് പോലീസുകാരന്‍ രാമചന്ദ്രന്‍ നായര്‍ വര്ഗീസിന്റെ കൊലപാതകത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴും.

വെളിപ്പെടുത്തലിനു ശേഷം കണ്ണൂരിലെ ചേമ്പര്‍ ഹാളില്‍  ഒരു കണ്‍വെന്ഷന്‍  സംഘടിപ്പിചിരുന്നു, വര്‍ഗീസിന്റെ സഹപ്രവര്ത്തകര്‍. അതില്‍ ഒരു ശ്രോതാവായി ഞാനും പങ്കെടുത്തിരുന്നു. അവിടെ നിന്ന് കേട്ട പ്രസംഗങ്ങളില്‍ നിന്ന് കുറച്ചുകൂടി കൂടുതല്‍ വര്‍ഗീസിനെ പറ്റി അറിയാന്‍ കഴിഞ്ഞു.

വാക്കുകളില്‍ വിപ്ലവവും ജീവിതത്തില്‍ എല്ലാ സുഖലോലുപതയും ഇഷ്ടപ്പെടുന്ന കുറെ വിപ്ലവകാരികള്‍ നമുക്കുണ്ട്. അവരുടെ മുന്പില്‍ വര്‍ഗീസിനെ പോലുള്ള നിഷ്കളങ്കനായ ഒരു വിപ്ലവകാരിയെ അവതരിപ്പിക്കുമ്പോള്‍ പലര്‍ക്കും രസിച്ചെന്നു വരില്ല. ആദിവാസികള്‍ക്ക് വേണ്ടി രക്തസാക്ഷിയായ വര്‍ഗീസിന് നീതി ലഭിച്ചു. പക്ഷെ ആദിവാസികള്‍ ഇന്നും കിടപ്പാടത്തിനുവേണ്ടിയുള്ള സമരത്തിലാണ്. ആ സമരത്തെ ദുര്‍ബലമാക്കാനും ഭൂമാഫിയകള്‍ക്ക്‌ മുന്നില്‍ നമസ്കരിച്ചു തങ്ങളുടെ നില ഭദ്രമാക്കാനും എല്ലാ മുഖ്യധാരാരാഷ്ട്രീയപാര്‍ട്ടികളും മത്സരിക്കുന്നുണ്ട്. ഒരു പക്ഷെ ഇനിയൊരു നാല്പതോ അമ്പതോ വര്‍ഷത്തിനു ശേഷം മുത്തങ്ങ സമരവും അംഗീകരിക്കപ്പെട്ടേക്കാം. ഒരുപാടു തെറ്റിധരിക്കപ്പെട്ട വിപ്ലവകാരിയാണ് വര്‍ഗീസ്‌. വര്‍ഗീസ്‌ വിപ്ലവകാരിയല്ലെന്നുവരെ പ്രചരിക്കപ്പെട്ടു. അതിനുമുന്നില്‍ നിന്നത് വലതുപക്ഷ നേതാക്കളെക്കാള്‍ കൂടുതല്‍ ഇടതുപക്ഷ നേതാക്കളായിരുന്നു എന്നതാണ് എന്നെ അല്ഭുതപ്പെടുതുന്നതും നിരാശപ്പെടുത്തുന്നതും. അവരൊക്കെ ഓര്‍ക്കേണ്ട ഒരു കാര്യം, സമ്പന്നര്‍ക്ക് മാത്രമായി വികസനപ്രവര്‍ത്തനം നടത്തുമ്പോള്‍ ഇനിയും വര്‍ഗീസുമാര്‍ ഉണ്ടാകും. തിരുനെല്ലിയും മുത്തങ്ങയും ഒക്കെ ആവര്‍ത്തിക്കും.

*** 

1 അഭിപ്രായം:

Translate