kharaaksharangal.blogspot.com - KHARAAKSHARANGAL

ചൊവ്വാഴ്ച, ഡിസംബർ 07, 2010

അഴിമതി

ഴിമതി എല്ലാ മേഖലയിലും ഒരു പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചിരിക്കുന്നു. ജനാധിപത്യം വികലമാവുന്നു. ഏറ്റവും താഴെ തട്ടിലെ വില്ലേജ് ഒഫീസുമുതല്‍ മുകളില്‍ പ്രധാനമന്ത്രിയുടെ ഒഫീസുവരെ അഴിമതിയുടെ നീരാളിപ്പിടുത്തത്തിലാണ്. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ പ്രധാനമന്ത്രിവരെ അഴിമതിയാരോപണത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നു.


മ്മുടെ നാടിന്‍റെ ദുര്‍ഗതി. 2ജി സ്പെക്ട്രത്തെക്കുറിച്ചും ലാവലിനെ കുറിച്ചും സാധാരണക്കാരന്‍ അറിയുന്നത് അഴിമതിയാരോപണത്തിലൂടെ.എല്ലാവര്‍ക്കും കാശുമതി. എങ്ങനെയെങ്കിലും അതുണ്ടാക്കണം. മോഷ്ടിചിട്ടാണെങ്കിലും ആളെ പറ്റിച്ചിട്ടാണെങ്കിലും രാജ്യത്തെ വിദേശകമ്പനികള്‍ക്ക് വിറ്റിട്ടാണെങ്കിലും. ഒരു എംഎല്‍‍എ ആയാല്‍ അല്ലെങ്കില്‍ ഒരു എംപിയായാല്‍ ഗല്‍ഫുകാരെപ്പോലെയാണ്. ഇതൊന്നും ശാശ്വതമല്ല എത്രയും പെട്ടെന്ന് കാശുണ്ടാക്കുക എന്ന ചിന്ത. നമ്മുടെ നാടിന്‍റെ ശാപം. എത്ര കിട്ടിയാലും മതിവരാത്ത നേതാക്കന്‍മാര്‍.

റ്റവും അവസാനമിതാ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടിയെന്ന വാര്‍ത്തയും. ആഴിമതിയുടെ പുതിയ രൂപം.

2 അഭിപ്രായങ്ങൾ:

Translate