കലയുടെ മര്‍മ്മം അറിയുന്നയാളാണ് ഉത്തമ കലാകാരന് . സ്വന്തം നിലപാടുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ തന്റേടത്തോടെ അവതരിപ്പിക്കുന്നയാളാണ് ഉത്തമ പുരുഷന് . തിലകന് ഇത് രണ്ടുമായിരുന്നു.
മഹാനടന് എന്ന് സ്വയം ഉല്‍ഘോഷിച്ച് അഭിനയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തിക്കഴിഞ്ഞവരും ഇനി നടത്താന്‍ പോകുന്നവരും തിലകനില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്.
കലാസ്നേഹികളെ നോക്കി നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നും എനിക്ക് സ്വന്തമായി രാഷ്ട്രീയ നിലപാടുകളോ ഇല്ലെന്നും പറയുന്ന സിനിമക്കാരുടെ കൂട്ടത്തില്‍ അല്ല തിലകന്റെ സ്ഥാനം. ദൈവം തന്നെയേല്പ്പിച്ച ഉത്തരവാദിത്തക്കുറിച്ച് തികച്ചും ബോധവാനായിരുന്നു അദ്ദേഹം. തന്റെ നിലപാടുകള്‍ കലാസ്വാദകരുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ കണ്ട ധിക്കാരവും ഗര്‍വ്വും ദൈവം അനുഗ്രഹിച്ച് നല്കിയതുതന്നെയായിരുന്നു. തിലകനെപ്പോലുള്ള ഉത്തമ കലാകാരന്മാര്ക്ക് മാത്രമേ ഇങ്ങനെ ധിക്കാരവും ഗര്‍വ്വും കാട്ടാനാവൂ. അതില്‍ ക്ഷോഭിക്കുകയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വ്യാമോഹിക്കുകയും ചെയ്തവര്ക്കറിയില്ലായിരുന്നു തിലകനിലെ നടന്റെ വലുപ്പം. കേരളത്തിലെ കലാരംഗത്ത് അദ്ദേഹത്തിനുള്ള സ്ഥാനം. ആരാധകര്‍ക്കിടയില്‍ പൊങ്ങച്ചഭാണ്ഠങ്ങളുടെ കെട്ടഴിക്കുന്ന അനേകം നടന്മാര്ക്കിടയില് ഭാണ്ഠങ്ങളൊന്നുമില്ലാതെ അഭിനിയിക്കാതെ ജീവിക്കുന്ന അപൂര്‍വ്വം ചിലര്‍ വല്ലപ്പോഴും അവതരിക്കും, തിലകനെപ്പോലെ.
***

വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയാണ് സിനിമാ ലോകത്ത്. ഒന്നോ രണ്ടോ ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും വലിയ മോടി പറഞ്ഞ് ഞെളിയുന്നത് കാണുന്നില്ലേ. അപ്പോള്‍ അമ്പതു വര്‍ഷത്തോളമായി അഭിനയ രംഗത്തുള്ള ശ്രീ തിലകന് ദിക്കാരം പറയുന്നതില്‍ തെറ്റില്ല.
മറുപടിഇല്ലാതാക്കൂമഹാനടന് എന്ന് സ്വയം ഉല്‍ഘോഷിച്ച് അഭിനയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ നടത്തിക്കഴിഞ്ഞവരും ഇനി നടത്താന്‍ പോകുന്നവരും തിലകനില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട്.താങ്കള്‍ കാര്യം വ്യക്തമായി പറഞ്ഞു.
മറുപടിഇല്ലാതാക്കൂശരിക്കും അഭിനയത്തിന്റെ മര്‍മ്മം അറിഞ്ഞ കലാകാരന്...
മറുപടിഇല്ലാതാക്കൂനല്ല കുറിപ്പ്
തിലകനെപ്പോലുള്ള ഉത്തമ കലാകാരന്മാര്ക്ക് മാത്രമേ ഇങ്ങനെ ധിക്കാരവും ഗര്‍വ്വും കാട്ടാനാവൂ. അതില്‍ ക്ഷോഭിക്കുകയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ വ്യാമോഹിക്കുകയും ചെയ്തവര്ക്കറിയില്ലായിരുന്നു തിലകനിലെ നടന്റെ വലുപ്പം.
മറുപടിഇല്ലാതാക്കൂജനങ്ങള്ക്കുമുന്നില് തന്റേടത്തോടെ അവതരിപ്പിക്കുന്ന ഉത്തമ കലാകാരനാണ് തിലകന് ...!
മറുപടിഇല്ലാതാക്കൂകുറച്ചു വരികളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയ കുറിപ്പ് !!