kharaaksharangal.blogspot.com - KHARAAKSHARANGAL

തിങ്കളാഴ്‌ച, ഫെബ്രുവരി 24, 2014

വിഷം വിതയ്ക്കുന്ന ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസുകൾ









മാതാ അമൃതാനന്ദമയിയുടെ മുൻശിഷ്യ ഗെയിൽ ട്രേഡ്വെൽ (ഗായത്രി) എഴുതിയ പുസ്തകം ഉയർത്തിയ വിവാദമാണ് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പച്ചത്.

ഗെയിൽ ട്രേഡ്വെൽ വളരെ ഗുരുതരമായ ആരോപണമാണ് 'ഹോളി ഹെൽ' എന്ന പുസ്തകത്തിലൂടെ അമൃതാനന്ദമയി മഠത്തിന് എതിരായി ഉന്നയിച്ചത്. അത് വളരെ ഗൗരവത്തൊടെ കാണേണ്ട ആരോപണം തന്നെയാണ്. സർക്കാർ കേസ്സെടുത്ത് അന്വേഷണം നടത്തി അതിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരേണ്ടതാണെന്ന അഭിപ്രായം എന്നെപ്പോലുള്ള നിരവധിപ്പേർക്കുണ്ടെങ്കിലും അതൊന്നും നടക്കാൻ പോകുന്നില്ലെന്നുമറിയാം. ഇന്ത്യാഗവന്മേണ്ടിനേക്കാൾ ശക്തവും സാമ്പത്തിക സ്രോതസുമുള്ള ഒരു അന്താരാഷ്ട്രസ്ഥാപനത്തിന് നേരെ നടപടിയെടുക്കാനുള്ള ധൈര്യം നമ്മുടെ നാട്ടിലെ ഒരു ഗവണ്മെന്റിനും ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ലെന്നത് പരമാർത്ഥം. അമൃതാനന്ദമയി ദേവി എത്ര തന്നെ വിശുദ്ധയായാലും മഠത്തിന്റെയും ശിഷ്യരുടെയും വിശുദ്ധിയെക്കുറിച്ചാണ് സംശയങ്ങൾ ഉയരുന്നത്. അത് തെളിയിക്കപ്പെടേണ്ടത് നമ്മുടെ ജനാധിപത്യസമൂഹത്തിൽ നിർബന്ധമാണ്‌ എന്നാണ് എന്റെ അഭിപ്രായം. ലൈംഗീകത ഒരു കലയെന്നപോലെ ആസ്വദിക്കേണ്ട ഒന്നാണ്. അതുകൊണ്ടാണ് ക്ഷേത്രങ്ങളുടെ ചുമരുകളിൽ അത്തരം ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നതും ചിത്രങ്ങൾ വരച്ചുവച്ചിരിക്കുന്നതും. ആ സങ്കൽപ്പമാണ് പ്രവൃത്തിയാലോ വാക്കാലോ (ഏതാണ് ശരി?) ഇവിടെ വികലമാക്കപ്പെട്ടത്‌.

ഗെയിൽ ട്രേഡ്വെല്ലിനെ അനുകൂലിച്ചുകൊണ്ട് ഗൂഗിളിലും ഫേസ്ബുക്കിലും സ്റ്റാറ്റസുകളുടെ വൻപ്രവാഹം തന്നെയുണ്ടായി. എല്ലാമതത്തിലെയും പെട്ടവർ അവരവരുടെ ശൈലിയിൽ സ്റ്റാറ്റസുകൾ ഇട്ട് സംതൃപ്തിയടഞ്ഞു. ഞാനും ഇട്ടു ഒരെണ്ണം. (അതുംകൂടി ചേർത്തുവായിക്കുന്നത് നന്നായിരിക്കും https://www.facebook.com/kkanakambaran/posts/712158938816490 ) പക്ഷെ, പല പോസ്റ്റുകളിലും ഉള്ളിന്റെയുള്ളിൽ ഉറഞ്ഞുകൂടിയ മാലിന്യങ്ങൾ വർഗ്ഗീയ വിഷമായി പുറത്തുചാടുന്നതാണ് കണ്ടത്. പലർക്കും അത് തങ്ങളുടെ വിശ്വാസങ്ങൾ ശരിയെന്ന് വാദിച്ചെടുക്കാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരുടെ വിശ്വാസത്തെയോ മറ്റൊരു ആരാധനാരീതിയെയോ പരമാവധി അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കാൻ സാധിച്ചു.വളരെ മാന്യമായി പ്രതികരിച്ചവരും ഉണ്ട്. ഒരു ആചാരത്തെയൊ വിശ്വാസത്തെയോ വിമർശിക്കുമ്പോൾ അതിനെക്കുറിച്ച് അല്പമെങ്കിലും പഠിക്കാൻ തയ്യാറാവേണ്ടതുണ്ട്. തന്റെ വിശ്വാസത്തിൽ നിന്ന്കൊണ്ട്  മറ്റൊന്നിനെ അധിക്ഷേപിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. അത്തരം രീതികൾ ഒറ്റമതം മാത്രമുള്ളതും ആ മതത്തിന്റെ നിയന്ത്രണത്തിൽ ജീവിക്കുന്ന സമൂഹത്തിലും മാത്രം പ്രാവർത്തികമാകുന്ന കാര്യമാണ്.

തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നതും ഹൈന്ദവീയധർമ്മങ്ങളെക്കുറിച്ച് തങ്ങൾക്കുള്ള ബോധമില്ലായ്മ  വ്യക്തമാക്കുന്നതുമായിരുന്നു അമൃതാനന്ദമയിഭക്തർ കാണിച്ച അസിഹിഷ്ണുത. ഓണ്‍ലൈനിൽ അമ്മയ്ക്കെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസ് കൊടുക്കാൻ അവരെ പ്രേരിപ്പിച്ചത് ഈ അസഹിഷ്ണുതയോ ബോധമില്ലായ്മയോ ആണ്. അല്ലെങ്കിൽ അതുവരെ പറഞ്ഞുകൊണ്ടിരുന്ന സനാധനധർമ്മം ഒരു ദിവസത്തേക്കെങ്കിലും അവർ മറന്നുപോയി എന്നുവേണം കരുതാൻ. ഇക്കൂട്ടർ മനസിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ വേറെയും സന്ന്യാസി മഠങ്ങളുണ്ട്‌. അവരൊന്നും ഇത്തരം സാമ്പത്തികശ്രോദസുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിധേയരാവുന്നില്ല. ആരോപണം തെറ്റാണെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യത അമൃതാനന്ദമയി ഭക്തരുടെത് മാത്രമാണ്. പകരം സാമ്പത്തിക സ്വാധീനവും കായികബലവും കാട്ടി ഭയപ്പെടുത്തുകയല്ല വേണ്ടത്. ആദിശങ്കരനും ഗൗതമബുദ്ധനും മുതൽ ശ്രീനാരായണഗുരുവരെ ജീവിച്ച നാട്ടിൽ, ശൈവ-ശാക്തേയ-വൈഷ്ണവ തുടങ്ങിയ ആദിമതങ്ങളും പിന്നീട് വന്ന ഹൈന്ദവ-ബൗദ്ധ-ജൈന മതങ്ങളും തമ്മിലുള്ള വാഗ്വാദങ്ങളിലൂടെയും വൈദേശിക മതങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചും ഉൾക്കൊണ്ടും ആത്മീയബോധം രൂപപ്പെട്ട ഒരു സമൂഹത്തിൽ നിങ്ങൾ നല്കുന്ന വിശദീകരണം ഒരു പക്ഷെ, അപര്യാപ്തമാണ്.


മതേതര ചിന്തകൾ വച്ചുപുലർത്തുന്നവരും  മതസൗഹാർദം ആഗ്രഹിക്കുന്നവരുമാണ് ഇത്തരം സന്ദർഭങ്ങളിൽ തിരിച്ചറിവോടെ  ഉണർന്നുപ്രവർത്തിക്കേണ്ടത്. പരസ്പര സൗഹൃദത്തോടെ കഴിയുന്ന ഒരു സമൂഹത്തിലാണ് ഇത്തരം വിഷവിത്തുകൾ വിതറുന്നതെന്ന് നമ്മൾ തിരിച്ചറിയണം. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ധ്രുവീകരണത്തിന് ആക്കം കൂട്ടാൻ രണ്ട്-മൂന്ന് ദിവസങ്ങളിൽ ഒൻലൈനിൽ പ്രവഹിച്ച സ്റ്റാറ്റസുകൾ ധാരാളമാണ്. ചിലരുടെയെങ്കിലും ഉദ്ദേശ്യവും അതുതന്നെയായിരുന്നു.

16 അഭിപ്രായങ്ങൾ:

  1. ഈ വിഷയത്തിൽ ചിലർ എഴുതിയ ഫെയിസ് ബുക്ക് സ്റ്റാറ്റസുകളിൽ താങ്കൾ പറയുന്ന രീതിയിൽ സ്പർദ്ധയുടെ അംശങ്ങൾ ഉണ്ടെന്ന് തോന്നിയിട്ടുണ്ട് - പക്ഷേ മുഖ്യാധാര മാധ്യമങ്ങൾ മൂടിവെക്കാൻ ശ്രമിക്കുന്ന പലതും ഇന്ന് ഫെയിസ് ബുക്കിലൂടെ സമൂഹമദ്ധ്യത്തിൽ തുറന്നു കാണിക്കപ്പെടുന്നുണ്ട്. ഒരു ജനതയെ ബോധപൂർവ്വം ഇരുളിലാക്കാൻ ശ്രമിക്കുന്നിടത്ത് വെളിച്ചം വിതറി അവരെ കൃത്യമായ ദിശയിലേക്ക് നയിക്കുന്നത് തീർച്ചയായും സമൂഹ്യപുരോഗതിയെ സഹായിക്കുന്നുമുണ്ട് ....

    ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സംന്യാസം, വാനപ്രസ്ഥം എന്ന ചതുർ ആശ്രമങ്ങളിലൂടെ ധർമ്മ - അർത്ഥ - കാമ - മോക്ഷങ്ങൾ ആർജിക്കണമെന്ന ഹിന്ദു സംസ്കാരത്തിന്റെ സന്ദേശം മനുഷ്യനെന്ന ജീവിയുടെ എല്ലാ ദൗർബല്യങ്ങളെയും പരിഗണിക്കുന്നുണ്ട് - ഈ വഴിയിലൂടെയൊക്കെ സഞ്ചരിച്ചാണ് ഒരു വ്യക്തി ഏറ്റവും ഒടുവിലെ മോക്ഷമാർഗത്തിലേക്ക് ചെന്നെത്തുന്നത് - ഗെയിൽ റ്റെഡ് വാലിന്റെ ഹോളിഹെൽ വായിച്ചു തുടങ്ങിയതേ ഉള്ളു - മുഴുവൻ വായിക്കാതെ ആ പുസ്തകത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല - പക്ഷേ ഒരു കാര്യം ഉറപ്പാണ് - കോർപ്പറേറ്റ് സംന്യാസം ഹൈന്ദവസംസ്കാരം ഉദ്ദേശിക്കുന്ന സംന്യാസമല്ല - കോർപ്പറേറ്റ് സംന്യാസത്തെയും, പഞ്ചനക്ഷത്ര വാനപ്രസ്ഥത്തെയും എതിർക്കുന്നത് ഹിന്ദുമതത്തെ എതിർക്കലുമല്ല ...

    പ്രശ്നങ്ങളെ വിശാലഹൃദയത്തോടെ സമീപിക്കാൻ നമുക്കോരോരുത്തർക്കും സാധ്യമാവട്ടെ....

    മറുപടിഇല്ലാതാക്കൂ
  2. മത സഹിഷ്ണത ഒരു മനുഷ്യന്റെ കഴിവു അല്ല
    മറിച്ചു ഒരു ഗുണം ആണ്..

    ഓരോ മതത്തിലും പല തരത്തിലുള്ള നല്ല കാര്യങ്ങളും
    എന്നാൽ അതോടൊപ്പം നിശിതമായി വിമർശിക്കപ്പെടേണ്ട
    സംഭവങ്ങളും ഉണ്ടാവാം.അത് പോലെ തന്നെ മത സ്ഥാപ
    നങ്ങളും.അവയിൽ നടക്കുന്ന എല്ലാ തിന്മകൾക്കും ആ മതത്തെ
    മൊത്തമായി കരി വാരി തേയ്ക്കാൻ ഉപയോഗിക്കുന്ന അവസരം ആക്കുമ്പോൾ അത് അസഹിഷ്ണത ആവുന്നു..പലപ്പോഴും വികാര
    പരമായി അതിനെ സമീപിക്കുന്നതിൽ ഫേസ് ബുക്ക്‌ ഉപയോഗക്കാർ
    ചിലര് എങ്കിലും മുമ്പില ആണെന്ന് സമ്മതിക്കാതെ വയ്യ.ആദ്യം
    പ്രതികരിക്കുന്നവർ എന്ന സ്റ്റാറ്റസ് നില നിരത്താൻ ആണോ ഇതെന്ന് ചിലപ്പോൾ സംശയം തോന്നും.

    ഇക്കാര്യത്തിൽ എന്റെ നിലപാട് ആശ്രമത്തിലെ നന്മകളെ ആദരിക്കേണ്ടത്
    പോലെ തന്നെ തിന്മകളെ അൻവെഷിക്കെണ്ടതും ആണ് എന്നാണു.അതു് പോലിസിന്റെയോ അധികാരികളുടെയോ ജോലിയും ആണ് .
    മറ്റു വാർത്തകൾ പോലെ തന്നെ അതെ ഗൌരവത്തിലും പ്രാധാന്യത്തിലും മാദ്ധ്യമങ്ങളും ഇക്കാര്യത്തിൽ ഒരേ നില പാട് സ്വീകരിക്കണം.അറിയാൻ ഉള്ള അവകാശം ആര്ക്കും നിഷേധിക്കപ്പെടരുത്‌.എന്നാൽ ഏതു ആരോപണങ്ങളെയും പോലെ തന്നെ നിയമത്തിന്റെ വഴിക്ക് അതിനെ വിടാൻ ഉള്ള മാന്യത പൊതു ജനങ്ങളും കാണിക്കുക.അല്ലാതെ അന്യ മതങ്ങളെ
    ഭൽസിക്കാൻ ഒരു അവസരം ആയി ഇതിനെ കാണാതിരിക്കുക.അതു പോലെ തന്നെ അന്ധമായ അനുകൂല നിലപാടും ഒഴിവാക്കണം .ഇന്നലെയും ഇന്നും
    നാളെയും അഴിമതികൾ നമ്മൾ കേട്ടു കേൾക്കുന്നു കേള്ക്കും.കള്ളനും കൊലപാതകിയും ഏതു മതത്തിൽ പ്പെട്ടവർ എന്ന ഒരു ചിന്ത പോലും നമ്മുടെ ചർച്ചകളിൽ വരുന്നത്
    ഭൂഷണം അല്ല....

    മറുപടിഇല്ലാതാക്കൂ
  3. ചില മുഖപുസ്തക സ്ടടസുകള്‍ വര്‍ഗീയ വിഷം ചീറ്റുന്നത് ആയിരുന്നു,ചിലത് അവരെ അനുകൂളിച്ചുള്ളവ,ചിലത് വിമര്‍ശിച്ചു കൊണ്ടുള്ളവ..ഇതില്‍ രണ്ടിലും ചില വര്‍ഗീയ ചിന്താഗതികള്‍ ചില പോസ്റ്റുകളില്‍ കാണാമയിരുന്നു

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍28 ഫെബ്രുവരി, 2014

    മനുഷ്യദൈവങ്ങളെ ഞാന്‍ ഒരിക്കലും മാനിച്ചിട്ടില്ല.പരമശക്തിയായി ഒരു ശക്തിയിരിക്കുമ്പോള്‍ ഇവരെ എന്തിനു മാനിക്കണം? മനുഷ്യരെ ദൈവങ്ങളാക്കിയത് പൊതുജനമാണ്.പിന്നെ എന്തെങ്കിലും കണ്ടാല്‍ തള്ളിതാഴത്തിടും.ആദ്യം തന്നെ എന്തിനു കേറ്റണം?.

    മറുപടിഇല്ലാതാക്കൂ
  5. അഭിപ്രായം പറയാൻ അറിയില്ല :(
    ലേഖനം നന്നായിരിക്കുന്നു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  6. വ്യക്തികളോട് ആദരവ് ആവാം ആരാധന ആകരുത്.ആരാധന മൂക്കുമ്പോള്‍ ഭ്രാന്തു എന്ന അവസ്ഥയില്‍ എത്തിയേക്കാം.ഭ്രാന്തന്മാര്‍ക്ക് അന്യരെയോ അവരുടെ ചിന്തകളെയോ മാനിക്കുവാന്‍ സാധിക്കുകയില്ല.ഇത് ആള്‍ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമല്ല മതപരമായും രാഷ്ട്രീയപരമായും ഉള്ള ചിന്തകളിലും ബാധകമാണ്.മിത്തുകള്‍ ചരിത്രം ആണെന്നും ശാസ്ത്രമാണെന്നും തെറ്റിദ്ധരിപ്പിച്ചു മനുഷ്യ മനസ്സുകളെ മലിനീകരിക്കുന്ന ശക്തികളെ തുറന്നു കാട്ടിയെ തീരൂ..ലേഖനം നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഇനിയുമെന്തൊക്കെ കാണാനിരിക്കുന്നു.. അമ്മയെ തല്ലിയാലും 2 അഭിപ്രായമുള്ള ലോകത്ത്

    മറുപടിഇല്ലാതാക്കൂ
  8. ലേഖനം നന്നായിരിക്കുന്നു..ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. മൂന്നാള്‍ കൂടുന്നിടത്ത് നാല് അഭിപ്രായം എന്നല്ലേ

    മറുപടിഇല്ലാതാക്കൂ
  10. വായിച്ചു.നമുക്ക് കാണാം അല്ലേ. അപ്പോള്‍ തന്നെ ഒന്നും സംഭവിക്കില്ല എന്നുമറിയാം.

    മറുപടിഇല്ലാതാക്കൂ
  11. വായിച്ചു ...എല്ലാം മനുഷ്യനന്മയ്ക്ക് ഉതകുന്നതാകുമ്പോഴാണ് അവയില്‍ ദൈവം പ്രസാദിക്കുന്നത് . ലോകാസമാസ്താ സുഖിനോ ഭവന്തു ! സത്യം ജയിക്കട്ടെ .

    മറുപടിഇല്ലാതാക്കൂ
  12. എത്ര മതമുണ്ട്‌ ഈ ഭൂലോകത്ത് .എല്ലാമതങ്ങള്‍ക്കും ഒരേ ദൈവവുമുണ്ട് എല്ലാ മതസ്ഥരും അവരവരുടെ ദൈവമാണ് യദാര്‍ത്ഥ ദൈവം എന്ന് ഉറച്ചു വിശ്വസിക്കുന്നു .അപ്പോള്‍ ഏതു ദൈവമാണ് സത്യത്തില്‍ യദാര്‍ത്ഥ ദൈവം .സത്യത്തില്‍ മതങ്ങള്‍ മനുഷ്യ നിര്‍മിതിയല്ലേ .എന്‍റെ അറിവില്‍ എല്ലാ മതങ്ങളും നല്‍കുന്ന പ്രധാന സന്ദേശം സന്ദേശം നന്മയും സാഹോദര്യവും ജീവകാരുണ്യ പ്രവര്‍ത്തങ്ങളുമാണ് .പിന്നെ എന്തിനു വേണ്ടി ചില മനുഷ്യര്‍ ലോകത്ത് വര്‍ഗീയതയുടെ വിത്തുപാകുന്നു .മതം ഏതുതന്നെയായാലും മതത്തിന്‍റെ പേരില്‍ ജനങ്ങളുടെ സംബത്ത് കൊള്ളയടിക്കുന്നവരെ തിരിച്ചറിയുക തന്നെ വേണം .ഇവിടെ മാതാ അമൃതാനന്ദമയിയുടെ പേരിലും ശിഷ്യന്‍റെ പേരിലുമുള്ള വ്യഭിചാരം ഉള്‍പ്പടെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയാണ് അറിയേണ്ടത് അതിനുള്ള പ്രതിബന്ധത നമ്മുടെ സര്‍ക്കാരിനുണ്ട്

    മറുപടിഇല്ലാതാക്കൂ
  13. ലേഖനം നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

Translate