മഹാബലി ആയിരുന്നു നമ്മുടെ നാട് ഭരിച്ചിരുന്നത്. നീതിമാനും സത്യസന്ധനുമായ രാജാവായിരുന്നു അദ്ദേഹമെന്ന് നമ്മൾ മലയാളികൾ സമ്മതിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു ഭരണമാണ് അന്നത്തെ ചതിയിലൂടെ അട്ടിമറിക്കപ്പെട്ടത്. എന്നിട്ട് ആ പാവം മഹാബലിയെ നാടുകടത്തുകയോ വധിക്കുകയോ ചെയ്തിട്ടുണ്ടാവും എന്ന് കരുതാം. ഇതിനെ അക്കാലത്തെ സാമ്രാജ്യത്ത്വം എന്നോ ആര്യന്മാരുടെ അധിനിവേശം എന്നോ പറയാം.
വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ മഹാബലി വരുന്നു എന്ന് വിശ്വസിക്കുന്ന ദിവസം വാമനനെ പൂജിക്കുന്നത് എന്തിനാണ്? മഹാബലിയെ അല്ലെ പൂജിക്കേണ്ടത്? അതിഥി ദേവോ ഭവ: എന്നല്ലേ? വാമനനെ പൂജിക്കുമ്പോൾ നമ്മുടെ മനസ്സിൽ മഹാബലിയുടെ സ്ഥാനം എവിടെയാണ്? കൊമ്പൻ മീശയും കുടവയറുമുള്ള, ധരിക്കാനിടയില്ലാത്ത പൂണൂൽ നിർബന്ധപൂർവ്വം ധരിക്കെണ്ടിവന്ന വെറുമൊരു കോമാളിയായി ചുരുങ്ങിപ്പോയതെന്തുകൊണ്ട്?
ഇനി നമ്മുടെ മാധ്യമങ്ങൾ പണ്ടത്തെ ഓണാഘോഷങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നതോ തിരുവാതിരക്കളി, ഊഞ്ഞാലാട്ടം, ജന്മികളുടെ വീടുകളിലെ സദ്യയും തറവാട്ട്മഹിമയും ... എന്നിവയൊക്കെ പറഞ്ഞും. അപ്പോൾ ഈഴവനും പുലയനും പറയനും ആഘോഷിച്ചുകാണുമല്ലോ. സവർണ്ണർ തിരുവാതിരക്കളി കളിക്കുമ്പോൾ അവർണ്ണനും കളിച്ചിട്ടുണ്ടാവും എന്തെങ്കിലും കളി. സവർണ്ണൻ സദ്യയുണ്ണുമ്പോൾ അവർണ്ണൻ കുമ്പിളിൽ കഞ്ഞി കുടിച്ചിട്ടുണ്ടാവും. എന്തെങ്കിലും കിട്ടുമെന്ന് കരുതി തമ്പ്രാന്റെ വീടിനുമുന്നിൽ കാത്തുനിന്നിട്ടുണ്ടാവും. അവർക്കും പങ്കുവയ്ക്കാനുണ്ടാവും ഓണത്തിന്റെ ഓർമ്മകൾ...
ഐതിഹ്യം വിശ്വസിക്കാനും ആരാധിക്കാനും മാത്രം ഉള്ളതല്ലല്ലോ. ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കാനുംകൂടി ഉള്ളതാണ്.
എന്തായാലും ഓണം എന്നത് നമ്മൾ മനുഷ്യരുടെ മാത്രം ആഘോഷമല്ല. അത് പ്രകൃതിയുടെ ആഘോഷമാണ്. വസന്തത്തിന്റെ ആഘോഷം. നിറഞ്ഞുകവിഞ്ഞ പുഴയും തോടും, പച്ചപുതച്ചു നില്ക്കുന്ന ഭൂമിയും, പൂക്കൾക്ക് ചുറ്റും പറന്നുകളിക്കുന്ന പൂമ്പാറ്റകളും, പെയ്തൊഴിയാത്ത ആകാശവും ഇങ്ങനെയൊക്കെയായിരുന്നു തിരുവോണം. ഒരു മഹത്തായ സന്ദേശം നൽകുന്നുണ്ട് ഈ ആഘോഷം. ഉദാത്തമായ മാനവികത. നമ്മളിപ്പോൾ കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന സമത്വം എന്ന സ്വപ്നം. പക്ഷെ, ഇതൊക്കെ മഹാബലിയുടെ കഥപോലെ വെറുമൊരു മിത്തായി മാറിയേക്കാം. അന്നത്തെ തലമുറയുടെ ഓണാഘോഷം ഗൾഫ്നാടുകളിലെ പ്രവാസികളെ പോലെ ശീതീകരിച്ച മുറിയിൽ ഒതുങ്ങിപ്പോയെക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
***
ഓണാശംസകൾ...
ആശംസകള്‍
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ ഓണാശംസകൾ
മറുപടിഇല്ലാതാക്കൂഓണത്തിനും തിരുവാതിര കളിക്കുന്ന നാട്ടുകാർ
മറുപടിഇല്ലാതാക്കൂഇന്നിപ്പോള് ആഘോഷങ്ങളെ കച്ചവടലക്ഷ്യമാക്കുകയാണെങ്ങും.........
മറുപടിഇല്ലാതാക്കൂനന്മനിറഞ്ഞ ഓണാശംസകള്‍
എന്തായാലും ഓണം എന്നത് നമ്മൾ മനുഷ്യരുടെ മാത്രം ആഘോഷമല്ല. അത് പ്രകൃതിയുടെ ആഘോഷമാണ്.
മറുപടിഇല്ലാതാക്കൂപ്രകൃതിയെ ഒരു വഴി ആക്കിയില്ലേ ഏട്ടാ...
എന്തായാലും ഓണാശംസകള്‍ ...