"താങ്കള് അച്ചടക്കലംഘനം നടത്തുന്നു. താങ്കളുടെ പ്രവര്ത്തനം പാര്ടിക്ക് വിരുദ്ധമാവുന്നു."-സഹപ്രവര്ത്തകര് അയാളെ രൂക്ഷമായിത്തന്നെ വിമര്ശിച്ചു.അയാള് മറുപടി പറഞ്ഞു-"സഖാക്കളെ എന്റെ പ്രവര്ത്തനം പാര്ട്ടിക്ക് വിരുദ്ധമായിരിക്കാം . പക്ഷേ, ജനങ്ങള് ക്ക് വിരുദ്ധമല്ല. തത്തയെപ്പോലെ ഏറ്റുപറയാന് എനിക്കാവില്ല. പട്ടിയെപ്പോലെ കുരക്കാനും കഴുതയെപ്പോലെ അനുസരിക്കാനും എനിക്കാവില്ല. കാരണം , കാലം എന്നെ സൃഷ്ടിച്ചിരിക്കുന്നത് ധിക്കാരിയായിട്ടാണ്. അതുകൊണ്ടുതന്നെ കാലത്തിനോട് മാത്രമെ വിധേയത്വം വേണ്ടതുള്ളൂവെന്ന് ഞാന് വിശ്വസിക്കുന്നു.
***
ഹൃദയം
-
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കടലാസിൽ ഹൃദയത്തിന്റെ ചിത്രം വരച്ചു
കാണിച്ചതിനാണ് ക്ളാസിലെ പെൺകുട്ടി ടീച്ചറോട് പരാതി പറഞ്ഞതും ടീച്ചർ അവന്റെ
ചെവിക്കു പിടി...
3 ആഴ്ച മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ