ഉറങ്ങി മതിവരാതെയാണു അവളെന്നും എഴുന്നേല്‍ക്കുന്നത്. അന്നും അതുപോലെത്തന്നെയായിരുന്നു.ഒരു ഓട്ടോ ഡ്രൈവറായ എനിക്ക് അവളേയും ലോട്ടറി വില്‍പനക്കാരിയായ അവള്ക്ക് എന്നെയും സുപരിചിതമാണു. ഓരോ ദിവസവും ഓരോ ലോട്ടറി റ്റിക്കറ്റ് അവള്‍ എനിക്ക് നേരെ നേട്ടറുണ്ട്. ഒട്ടും മടിക്കാതെയാണു ഞാനതു വാങ്ങി കാശു കൊടുക്കാറു. അതുകൊണ്ടായിരിക്കാം അവളെന്നും എന്റെ ഓട്ടോയിലെ കയറാറുള്ളു.ഒരുദിവസം ലോട്ടറി ടിക്കറ്റ് തരുമ്പോള്‍ അവള്‍ പറഞ്ഞു - "ഏട്ടനെ ദൈവം കാക്കും ."അപ്പോള്‍ അവളുടെ കയ്യില്‍ മറോട് ചാരിയിരിക്കുകയായിരുന്ന അച്ചനില്ലാത്ത കുഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു.അപ്പോള്‍ ഞാന്‍ ചോദിച്ചു - "നമ്മളെ കാക്കാന്‍ ദൈവത്തിനെവിടയാ സമയം പെങ്ങളെ?"അവള്‍ കേട്ട ഭാവം നടിക്കാതെ ബാക്കിയുള്ള ലോട്ടറിടിക്കറ്റുകള്‍ എണ്ണിനോക്കിക്കൊണ്ട് നടന്നകലുകയായിരുന്നു.രാത്രികളില്‍ അവള്‍ അങ്ങനെയല്ല. ആണുങ്ങള്‍ അവള്ക്ക് ചുറ്റും കൂടിനിന്ന് വിലപേശും . പക്ഷേ, അവളൊരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല.ഞാനൊരിക്കലും അവളുടെ ജീവിതത്തില്‍ ഇടപെടുകയില്ലെന്ന് വിചാരിച്ചതാണു. മറ്റുള്ളവര്‍ എങ്ങനെ ജീവിച്ചാലും നമ്മള്‍ക്കെന്ത? പക്ഷെ, ഒരു രാത്രിയില്‍ കാശുമുഴുവന്‍ കൊടുക്കാതെ പറ്റിച്ചു കടന്ന ചെറുപ്പക്കാരെ പ്രാകിക്കൊണ്ട് ഓട്ടോയിലിരുന്ന് സാരി നേരെയാക്കുകയായിരുന്ന അവളോട് ഞാന്‍ ചോദിച്ചുപോയി - "നിനക്കിത് മതിയാക്കിക്കൂടെ? ലോട്ടറി മാത്രം വിറ്റ് ജീവിച്ചുകൂടെ?"അവള്‍ പ്രതിവചിച്ചു - "ആഗ്രഹമുണ്ട്. പക്ഷെ, ലോട്ടറിയേക്കാള്‍ വില കിട്ടില്ലെ പെണ്ണിന്റെ ശരീരത്തിനു? കൂറച്ചു കാശുണ്ടാക്കി ബാക്കിയുള്ള കാലം വിശ്രമിക്കാലൊ."പിന്നെയെനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. ജീവിതത്തിന്റെ കമ്പോളനിലവാരം തേടി ഓട്ടോറിക്ഷയുമായി ഞാനും .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ